New Life To You

ഭയപ്പെടേണ്ട, നിങ്ങൾക്കായി രക്ഷകൻ ജനിച്ചിരിക്കുന്നു!

ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ്, ഈ ലോകത്തിൽ ഒരു വലിയ അത്ഭുതം സംഭവിച്ചു. അതെ! ഈ ലോകത്തെ സൃഷ്ടിച്ച്, സംരക്ഷിച്ച് വരുന്ന ദൈവം, നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനായി ഈ ലോകത്തിൽ ജനിച്ചു. അദൃശ്യനായ ദൈവം നമ്മെപ്പോലെ ഒരു മനുഷ്യനായി ജനിച്ചത് അത്ഭുതമല്ലേ? ഇതിനെയാണ് ഇന്ന് ലോകംമുഴുവനും, ക്രിസ്തുമസ് ദിനമായി ആഘോഷിക്കുന്നത്. എന്തിനാണ് ദൈവം ഒരു മനുഷ്യജന്മം എടുത്തത്? ഇസ്രായേൽ രാജ്യത്തിലെ, ബേത് ലഹേം എന്ന ഒരു ചെറുപട്ടണത്തിൽ കർത്താവ് മനുഷ്യനായി ജനിച്ചയുടനെ, ആ സുവാർത്ത ദൈവദൂതന്മാർ ലോകജനതയെ അറിയിച്ചു.
“കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” (ലൂക്കോസ് 2:11).
ഇത് വായിക്കുന്ന സ്നേഹിതരെ, നിങ്ങൾക്കുവേണ്ടി കർത്താവായ യേശുക്രിസ്തു, മനുഷ്യനായി ജനിച്ചു. എനിക്കുവേണ്ടിയോ എന്ന് ആശ്ചര്യപ്പെടുന്നുവോ? അതെ! നിങ്ങൾക്കുവേണ്ടി മാത്രം! നിങ്ങളെ രക്ഷയിലേക്ക് നയിക്കുവാനായി, രക്ഷകനായ യേശു ജനിച്ചിരിക്കുന്നു!

എന്തിനുവേണ്ടി ജനിച്ചു?

പാപങ്ങളും, പാപശീലങ്ങളും നിറഞ്ഞ്, കുടുംബ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അസ്വസ്ഥരായിരിക്കുന്ന നിങ്ങളെ പാപത്തില് നിന്ന് രക്ഷിക്കുന്നതിനും, വിശുദ്ധമായ ജീവിതം നല്‌കുന്നതിനുമാണ് രക്ഷകനായ യേശു ജനിച്ചത്.
രോഗങ്ങളാല് ക്ഷീണിച്ച്, വേദനയോടെയിരിക്കുന്ന നിങ്ങളെ രോഗങ്ങളില് നിന്ന് രക്ഷിച്ച്, സന്തോഷകരമായ ജീവിതം നല്കുവാനുമാണ് രക്ഷകനായ യേശു ജനിച്ചത്. ആശങ്ക, കണ്ണുനീര് തുടങ്ങിയ പല ആവശ്യങ്ങളുടെയും മദ്ധ്യത്തില്
ഭാരത്തോടെയിരി ക്കുന്ന നിങ്ങളെ, കഷ്ടപ്പാടുകളില് നിന്ന് രക്ഷിച്ച്, അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം നല്‌കുവാനാണ് രക്ഷകനായ യേശു ജനിച്ചത്. രക്ഷകനായി ജനിച്ച യേശുക്രിസ്തു. തന്റെ യൗവനപ്രായത്തില് ക്രൂശില് മരിക്കാന് സ്വയം സമര്പ്പിച്ചു. നമ്മുടെ എല്ലാ പാപങ്ങളും, രോഗങ്ങളും, കഷ്ടപ്പാടുകളും കര്ത്താവ് ആ ക്രൂശില് വഹിച്ചു. മരക്കുരിശില് മൂന്ന് ആണികളാല് തറയ്ക്കപ്പെട്ട്, തന്റെ വിശുദ്ധ രക്തം ചിന്തി, മരിച്ച യേശുവാണ് നിങ്ങളെ രക്ഷിക്കുവാന് കഴിയുന്നവന്.
“… യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹ 1:7)
നിങ്ങള്ക്കുവേണ്ടി ജനിച്ച്, നിങ്ങള്ക്കുവേണ്ടി മരിച്ച്, നിങ്ങള്ക്കുവേണ്ടി ഉയിര്ത്തെഴുന്നേറ്റ യേശുക്രിസ്തു, നിങ്ങളെ രക്ഷിക്കുവാന് നിങ്ങളുടെ സമീപത്ത് നില്ക്കുന്നു. ആ യേശുക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തില് സ്വീകരിക്കുമോ? “യേശുവേ, അങ്ങ് എനിക്കുവേണ്ടി ഈ ലോകത്തില് ജനിച്ചു. എന്നെ രക്ഷിക്കുവാനായി
ക്രൂശില് മരിച്ചു എന്ന് ഞാന് വിശ്വസിക്കുന്നു. അങ്ങയെ ഞാന് എന്റെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നു. എന്റെ പാപങ്ങള് ക്ഷമിച്ച്, അനുഗ്രഹീതമായ ജീവിതം എനിക്ക് നല്കേണമേ” എന്ന് പ്രാര്ത്ഥിക്കുവിന്. യേശു നിങ്ങളുടെ ഹൃദയത്തില് വരും! നിങ്ങളുടെ ജീവിതം മാറും! യഥാര്ത്ഥ സമാധാനം നിങ്ങള്ക്ക് നല്‌കും!
ഈ യേശു രക്ഷകനെക്കുറിച്ച്, കൂടുതല് അറിയുവാനായി ബന്ധപ്പെടുവിന്. യേശുക്രിസ്തുവിന്റെ ജീവചരിത്രം ഞങ്ങള് സൗജന്യമായി നിങ്ങള്‌ക്ക് അയച്ചുതരുന്നതാണ്.
Tamil
Scroll to Top